അനുബന്ധ വാര്‍ത്തകള്‍
- നിഷയ്‌ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി; 'പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണം, ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്'
- 'അതേ കരച്ചിലാണ് ഞാൻ കേട്ടത്, അതേ മുഖമാണ് ഞാൻ നിഷയിൽ കണ്ടത്': നടി മാലാ പാർവതി
- 'സംവിധായകനിൽ നിന്നുള്ള പീഡനം, ഇനി 'ഉപ്പും മുളകി'ലേക്കും ഇല്ല': നിഷ സാരംഗ്
- 'അമ്മ'യിൽ അവാർഡ് ജേതാക്കളോടും വിവേചനം, ഇടവേള ബാബുവിന്റെ പ്രതികരണത്തിൽ പൊട്ടിക്കരഞ്ഞ് നിഷ സാരംഗ്; സംഭവിച്ചത് ഇങ്ങനെ
- ഉപ്പും മുളകും സീരിയലില്‍ നിന്ന് 'മുടിയനായ' പുത്രന് പുറത്തായി; കാരണം കേട്ടാല്‍ ഞെട്ടും !
നിഷ സാരംഗിനെ മമ്മൂട്ടി വിളിച്ചു, പിന്തുണയറിയിച്ച് 'അമ്മ'; 'ഉപ്പും മുളകും' പ്രശ്‌നത്തിന് പരിഹാരമാകുന്നു
നിഷ സാരംഗിനെ മമ്മൂട്ടി വിളിച്ചു, പിന്തുണയറിയിച്ച് 'അമ്മ'; 'ഉപ്പും മുളകും' പ്രശ്‌നത്തിന് പരിഹാരമാകുന്നു
നിഷ സാരംഗിന്റെ വെളിപ്പെടുത്തൽ സിനിമാലോകത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ജനപ്രിയ മനസ്സുകൾ കീഴടക്കിയ സീരിയലായ 'ഉപ്പും മുളകും' സീരിയലിന്റെ സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നിഷ വ്യക്തമാക്കിയത്. ഈ വിഷയത്തിൽ നിഷയ്‌ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി അടക്കം നിരവധിപേർ രംഗത്തെത്തുകയും ചെയ്‌തു.
മമ്മൂട്ടി ഉള്‍പ്പടെ അമ്മയിലേയും ആത്മയിലേയും പലരും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ചാനല്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും താരം പറഞ്ഞതായി മാല പാര്‍വതിയും കുറിച്ചിട്ടുണ്ട്. നിഷ സാരംഗിനെ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്ന പാര്‍വതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വിളിച്ചിരുന്നുവെന്നും ചര്‍ച്ചയ്ക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് നിഷയെന്നും അറിയിച്ചത്.
"നിഷയോട് വീണ്ടും സംസാരിച്ചു. AMMA സപ്പോർട്ട് അറിയിച്ചെന്നും, മമ്മൂക്ക വിളിച്ചെന്നും പറഞ്ഞു. ചാനലിൽ കോംപ്രമൈസ് ടോക്കിന് വിളിച്ചിട്ടുണ്ട്. പോകാൻ ഒരുങ്ങുകയാണെന്നും പറഞ്ഞു. നോക്കട്ടെ. അല്ലേ? നിലപാടിൽ ഉറച്ച് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെ കൂട്ടായ്മയായ സോഷ്യൽ മീഡിയയ്ക്ക് ഒരു വിജയം കൂടി ആഘോഷിക്കാൻ ഇടവരട്ടെ"- മാലാ പാർവതി കുറിച്ചു.