മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഭീഷണി: ജനുവരി 11ന് കോടതി വാദം കേള്‍ക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (18:46 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഭീഷണി സംബന്ധിച്ച കാര്യത്തില്‍ ജനുവരി 11ന് സുപ്രീം കോടതി വാദം കേള്‍ക്കും. ഈ വിഷയത്തില്‍ രണ്ടുസംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകാമെന്ന വിമര്‍ശനം കോടതി ഉന്നയിച്ചു. അതേസമയം മുല്ലപ്പെരിയാറില്‍ കേരളത്തിന് തിരിച്ചടിയായി. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് കോടതി പറഞ്ഞു.

കൂടാതെ വിഷയത്തില്‍ ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയപോര് അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. കേരളത്തിന്റെ പരാതി ശരിയായിരിക്കാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മേല്‍നോട്ട സമിതിക്ക് മുന്നില്‍ പരാതി ഉന്നയിച്ച് പരിഹാരം കാണണമെന്ന് ജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേരളത്തോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :