'കേരള സ്റ്റോറി' തന്നെ നമ്പര്‍ വണ്‍, ബോളിവുഡില്‍ നിന്ന് ഇത്രയും വലിയ ലാഭം മറ്റൊരു ചിത്രത്തിനും നേടാനായില്ല !

കെ ആര്‍ അനൂപ്| Last Modified ശനി, 18 നവം‌ബര്‍ 2023 (09:19 IST)
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി മെയ് അഞ്ചിനാണ് റിലീസായത്. വിവാദങ്ങള്‍ക്കിടയിലും കളക്ഷന്റെ കാര്യത്തില്‍ വമ്പന്‍ നേട്ടം ഉണ്ടാക്കാന്‍ സിനിമയ്ക്കായി. 15 കോടിക്ക് അടുത്താണ് കേരള സ്റ്റോറിയുടെ നിര്‍മ്മാണ ചെലവ്.

സിനിമയുടെ ആഗോള കളക്ഷന്‍ 250 കോടിയാണ്. അതായത് 1500 ശതമാനമാണ് ഈ ചിത്രത്തിന്റെ റിട്ടേണ്‍. ബോളിവുഡില്‍ നിന്ന് ഈ വര്‍ഷം ഒരൊറ്റ ചിത്രം പോലും ഇത്രയും വലിയ ലാഭം നിര്‍മാതാവിന് ഉണ്ടാക്കി കൊടുത്തിട്ടില്ല. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി കേരള സ്റ്റോറി മാറിക്കഴിഞ്ഞു.
'ദി കേരള സ്റ്റോറി' ആദ്യ ദിനം 7.5 കോടി നേടിയിരുന്നു. 2023ലെ 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ഹിന്ദി ചിത്രമായിരുന്നു കേരള സ്റ്റോറി.പത്താന്‍ ഒന്നാമതും തു ജൂതി മെയിന്‍ മക്കാര്‍, കിസികാ ഭായ് കിസികി ജാന്‍ തൊട്ടടുത്തുള്ള സ്ഥാനങ്ങളിലും ആണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :