ബാലയ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും !

മഹാനടി, സീതാരാമം എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖറിന് മലയാളത്തിനു പുറത്തും ഏറെ ആരാധകരുണ്ട്

രേണുക വേണു| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (15:49 IST)

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കെ.എസ്.രവീന്ദ്ര (ബോബി) സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ബാലയ്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയില്‍ ദുല്‍ഖറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാനടി, സീതാരാമം എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖറിന് മലയാളത്തിനു പുറത്തും ഏറെ ആരാധകരുണ്ട്. ബാലയ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ 'യെസ്' മൂളിയെന്നും കേവലം അതിഥി വേഷത്തില്‍ അല്ല താരം ബാലയ്യയ്‌ക്കൊപ്പം അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദുല്‍ഖര്‍ ബാലയ്യ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. 2024 സമ്മര്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

അതേസമയം തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറില്‍ ആണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :