'ശരിക്കും അഭിമാനം'; 'ഫീനിക്‌സ്'ലെ നടന്‍ ചന്തു നാഥന്റെ പ്രകടനത്തിന് കൈയ്യടിച്ച് അനുശ്രീ

കെ ആര്‍ അനൂപ്| Last Modified ശനി, 18 നവം‌ബര്‍ 2023 (09:14 IST)
21 ഗ്രാംസ് വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ഫീനിക്‌സ്'.മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ഭരതന്‍ ആണ്. മികച്ച പ്രതികരണങ്ങളോടെ തുടങ്ങിയ സിനിമയെയും സുഹൃത്ത് കൂടിയായ നടന്‍ ചന്തു നാഥനെയും പ്രശംസിച്ച് നടി അനുശ്രീ.

'ശരിക്കും സന്തോഷം... ശരിക്കും അഭിമാനം..ഈ സിനിമയില്‍ ഒരു മികച്ച വേഷം ചെയ്തതിന് നമ്മുടെ ഉറ്റ സുഹൃത്തായ ചന്തു ചേട്ടനെ ഓര്‍ത്ത് ശരിക്കും ആവേശം.ഇന്‍ഡസ്ട്രിയിലുടനീളമുള്ള എല്ലാവരില്‍ നിന്നും മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ഒരു അത്ഭുതകരമായ സിനിമയുടെ ഭാഗമാകുക... ഞങ്ങളുടെ ഗ്യാങ് ലീഡറിന്, ഞങ്ങളുടെ ഉറ്റ സുഹൃത്തിന് അഭിനന്ദനങ്ങള്‍ നിങ്ങള്‍ വളരെ മികച്ചതായിരുന്നു.... അടിപൊളി പെര്‍ഫോമന്‍സ്....നിങ്ങള്‍ കൂടുതല്‍ വിജയം നേടും ചന്തു ചേട്ടാ...ഇത് ഒരു തുടക്കം മാത്രമാണ്... നിങ്ങള്‍ക്കും ഫീനിക്‌സ്-ന്റെ മുഴുവന്‍ ടീമിനും വളരെ സന്തോഷവും സന്തോഷവും തോന്നുന്നു'-അനുശ്രീ എഴുതി.

ഈ ചിത്രം പകര്‍ത്തിയത് നടി അദിതി രവിയാണ്.

പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ഹൊറര്‍ സിനിമ ആയോ അല്ലെങ്കില്‍ ഹൊറര്‍ കഥയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു പ്രണയ സിനിമയായോ നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന സിനിമയാണ്. ചെറിയ സിനിമ ആണെങ്കിലും മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി മാക്‌സിമം തീയറ്റര്‍ എക്‌സ്പീരിയന്‍സിന് മുന്‍ഗണന കൊടുത്താണ് ചിത്രം ഞങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :