ദുല്‍ഖര്‍ അല്ല നിവിന്‍ പോളി നായകന്‍,ചാവേറിന് ശേഷം ടിനു പാപ്പച്ചന്റെ അടുത്ത സിനിമ വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (15:13 IST)
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളസിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ടിനു പാപ്പച്ചന്‍. അദ്ദേഹത്തിന്റെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചാവേറിന് ശേഷം വരാനിരിക്കുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അദ്ദേഹം മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയില്‍ ആണെന്ന് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്നത് യുവനടന്‍ നിവിന്‍ പോളിക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ടിനു പാപ്പച്ചന്‍.


നേരത്തെ ദുല്‍ഖറിനൊപ്പം ഒരു സിനിമ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടന്റെ തിരക്ക് മൂലം അത് നീളുകയാണ്. അടുത്തകാലത്തൊന്നും ഈ ചിത്രം ആരംഭിക്കും എന്നും പറയപ്പെടുന്നു. ഈ ചിത്രമാണ് നിവിന്‍ പോളിക്കായി കൈമാറിയിരിക്കുന്നത്. ഉടനെ തന്നെ ജോലികള്‍ ആരംഭിക്കും എന്നും കേള്‍ക്കുന്നു. ഇത് പൂര്‍ത്തിയാക്കിയ ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിവിന്‍ വേഷമിടും. ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :