കെ ആര്‍ അനൂപ്|
Last Modified ശനി, 22 ഏപ്രില്‍ 2023 (09:18 IST)
കഴിഞ്ഞവര്‍ഷം കാലിനുണ്ടായ പരിക്ക് പതിയെ ഭേദമായി വരുകയാണ്. വീണ്ടും നൃത്ത പരിശീലനത്തിലേക്ക് കടക്കുന്നതായി രേവതി സുരേഷ്. ഇപ്പോള്‍ ചെറുതായി തുടങ്ങുകയാണെന്നും ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രതീക്ഷിക്കുകയാണെന്നും രേവതി പറഞ്ഞു.
'ഹായ് കൂട്ടുകാരെ! കാലിന് പരിക്കേറ്റ് ഏറെ നാളുകള്‍ക്ക് ശേഷമാണ് നൃത്തം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത് വളരെ ചെറുതാണ്! ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...കൂടുതല്‍',-വീഡിയോ പങ്കുവെച്ചുകൊണ്ട് രേവതി കുറിച്ചു.
രേവതി കലാമന്ദിര്‍ എന്ന ബാനറില്‍ ഒടുവില്‍ റിലീസായ ചിത്രമാണ് വാശി. മകള്‍ കീര്‍ത്തി സുരേഷ് ആയിരുന്നു നായിക.
അമ്മ മേനക സുരേഷ്, ചേച്ചി രേവതി സുരേഷ് എന്നിവരായിരുന്നു സഹ നിര്‍മ്മാണം. കീര്‍ത്തി നേരത്തെ അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ചേച്ചിയും അനിയത്തിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.