ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് കീർത്തി സുരേഷ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അഭിറാം മനോഹർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (20:16 IST)
തെന്നിന്ത്യ സിനിമാപ്രേമികളുടെ പ്രിയ താരങ്ങളിലൊരാളാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമെല്ലാം സജീവമായ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും താരത്തിൻ്റെ ഫോട്ടോഷൂട്ടുകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ് കീർത്തി സുരേഷിൻ്റെ പുതിയ ഫോട്ടോഷൂട്ട്.

ദസറയാണ് താരത്തിൻ്റേതായി എത്തുന്ന ഏറ്റവും പുതിയ സിനിമ. നാനിയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ജയം രവി നായകനാകുന്ന സൈറണാണ് താരത്തിൻ്റെ പുതിയ ചിത്രം. ഭോലാ ശങ്കർ എന്ന സിനിമയിൽ തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരിയായും കീർത്തി അഭിനയിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :