നാനിയും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളില്‍,'ദസറ' ട്രെയിലര്‍ കണ്ടില്ലേ?
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (14:47 IST)
നാനിയും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ദസറ.ഗ്രാമീണ ആക്ഷന്‍ ഡ്രാമയാണ് ചിത്രം.സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോയുടെ ആദ്യ തെലുങ്ക് സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. മാര്‍ച്ച് 30നാണ് റിലീസ്.
തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. തീയേറ്ററുകളില്‍ എത്തിയ ശേഷം ആണ് നെറ്റ്ഫ്‌ലിക്‌സ് എത്തുന്നത്.