അഭിറാം മനോഹർ|
Last Modified വെള്ളി, 24 ഫെബ്രുവരി 2023 (14:19 IST)
തെലുങ്കിലെ മുൻനിര നായകന്മാർക്ക് സമാനമായി തെലുങ്കിലെ താരറാണിയായി നിറഞ്ഞു നിൽക്കുന്ന താരമാണ് അനുഷ്ക ഷെട്ടി. എന്നാൽ ബാഹുബലിയുടെ വമ്പൻ വിജയത്തിന് ശേഷം കാര്യമായി സിനിമകളിലും പുതുവേദികളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരത്തിൻ്റെ പുതിയ
ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. കർണാടകത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ താരത്തിൻ്റെ ദൃശ്യങ്ങളാണ് വൈറലായത്.
മഹാശിവരാത്രിയുടെ ഭാഗമായി കുടുംബത്തോടൊപ്പമാണ് താരം ദർശനത്തിനെത്തിയത്. എന്നാൽ ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ താരത്തെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമൻ്റുകൾ നിറഞ്ഞു.താരത്തിൻ്റെ ശരീരഭാരമാണ് പരിഹാസത്തിനിടയാക്കിയത്. നിരവധി പേരാണ് താരത്തെ അധിക്ഷേപിച്ച് കമൻ്റുമായി എത്തിയിരിക്കുന്നത്.
താരത്തിനെ കാണാൻ ആൻ്റിയെ പോലെയുണ്ട് എന്ന തരത്തിലാണ് കമൻ്റുകളിൽ അധികവും. ഇപ്പോൾ ബാഹുബലിയിലെ ശിവകാമിയായി അനുഷ്കയ്ക്ക് അഭിനയിക്കാമെന്നും പലരും പരിഹസിക്കുന്നു. അതേസമയം താരത്തിനെ പിന്തുണയ്ക്കുന്നവരും താരത്തിനെന്തുപറ്റിയെന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്. 2020ൽ പുറത്തിറങ്ങിയ നിശബ്ദം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.