1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Keerthi Suresh Old Photo

അന്ന് അറിയില്ലല്ലോ ഈ കൊച്ചുമിടുക്കി സൗത്ത് ഇന്ത്യയിലെ താരമാകുമെന്ന് !

Keerthi Suresh
സിനിമാ താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുക പതിവാണ്. പലരുടെയും കുട്ടിക്കാല ചിത്രങ്ങള്‍ നമ്മെ ഞെട്ടിക്കാറുണ്ട്. സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന താരമാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍. കീര്‍ത്തിയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
അമ്മയും സിനിമാ താരവുമായ മേനക സുരേഷിനൊപ്പം കീര്‍ത്തി ഇരിക്കുന്ന ചിത്രവും മറ്റൊരു കുട്ടിക്കാല ചിത്രവുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. 
 
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാറിന്റെയും സിനിമാതാരം മേനകയുടെയും മകളായ കീര്‍ത്തി മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് നായികാ കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചത്. മഹാനടിയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. 
 
About Writer
നെല്‍വിന്‍ വില്‍സണ്‍