ക്രൈം ത്രില്ലറുമായി കീര്‍ത്തി സുരേഷ്,'സാണി കായിദം' പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (12:37 IST)

കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വ രാഘവനും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'സാണി കായിദം'.ഗംഭീര മേക്കോവറിലാണ് സെല്‍വ രാഘവനും കീര്‍ത്തി സുരേഷും എത്തുന്നത്. പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സെല്‍വരാഘവന്റെ പിറന്നാളിനോടനുബന്ധിച്ച് സിനിമയെക്കുറിച്ചുളള പുതിയ സൂചന നല്‍കിക്കൊണ്ട് കീര്‍ത്തി സുരേഷ് ആണ് ചിത്രം പങ്കുവെച്ചത്. പക്കാ ക്രൈം ത്രില്ലര്‍ ആകാനാണ് സാധ്യത. എന്റെ ക്രൈം പാര്‍ട്‌നര്‍ എന്നാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞത്.അതിശയകരമായ സംവിധായകനും ഒപ്പം ബ്രില്ല്യന്റ് ആക്ടറുമായ സെല്‍വ രാഘവന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കീര്‍ത്തി കുറിച്ചു.


അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സില്ലു കരുപ്പട്ടി' ഫെയിം യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
1980-കളിലെ ഒരു കഥയാണ് സിനിമ പറയുന്നത്. ആക്ഷന്‍-ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :