1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kavya Madhavan marriage divorce Kavya Dileep relation

Kavya Madhavan Personal Life: ഏറെ പ്രതീക്ഷകളോടെ ആദ്യ വിവാഹം, കുടുംബജീവിതത്തിന് വേണ്ടി സിനിമയില്‍ നിന്ന് ബ്രേക്ക്, ഡിവോഴ്‌സിന് ശേഷം ദിലീപിന്റെ ജീവിതസഖി; കാവ്യ മാധവന്റെ ജീവിതത്തില്‍ സംഭവിച്ചത്

മൂകാംബികയില്‍ വച്ചായിരുന്നു കാവ്യയും നിഷാലും വിവാഹിതരായത്. കാവ്യയുടെ കുടുംബാംഗങ്ങള്‍ക്കായി നാട്ടിലും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയിലും വിവാഹവിരുന്ന് ഒരുക്കി

Kavya Madhavan marriage divorce Kavya Dileep relation
Kavya Madhavan Personal Life: ബാലതാരമായി എത്തി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് കാവ്യ മാധവന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. സിനിമാ കഥ പോലെ സംഭവബഹുലമാണ് കാവ്യയുടെ വ്യക്തിജീവിതം. ആദ്യ വിവാഹവും ഡിവോഴ്‌സും കാവ്യയെ മാനസികമായി ഏറെ തളര്‍ത്തി. 
 
വിവാഹം, കുടുംബജീവിതം എന്നിവയെ കുറിച്ചെല്ലാം വലിയ സ്വപ്നങ്ങളുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു കാവ്യ മാധവന്‍. ഏറെ ഒരുക്കങ്ങളോടെയായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. എന്നാല്‍, അതിനു അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ. 
 
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയും നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. നിഷാലിനെ വിവാഹം കഴിക്കുന്ന സമയത്ത് കാവ്യയുടെ പ്രായം 25 ആയിരുന്നു. സിനിമാലോകം മുഴുവന്‍ വന്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. 

 
മൂകാംബികയില്‍ വച്ചായിരുന്നു കാവ്യയും നിഷാലും വിവാഹിതരായത്. കാവ്യയുടെ കുടുംബാംഗങ്ങള്‍ക്കായി നാട്ടിലും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയിലും വിവാഹവിരുന്ന് ഒരുക്കി. ഈ വിവാഹ വിരുന്നിന് അതീവ സുന്ദരിയായാണ് കാവ്യയെ കാണപ്പെട്ടത്. പ്രശസ്ത ബ്യൂട്ടീഷന്‍ അനില ജോസഫ് ആണ് കാവ്യയെ വിവാഹവിരുന്നിനായി അണിയിച്ചൊരുക്കിയത്. നീല സാരിയാണ് വിവാഹ വിരുന്നിന് കാവ്യ അണിഞ്ഞത്. 
 
നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ജീവിതം അധികം നീണ്ടുനിന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിവാഹത്തിനു മുന്‍പ് അറിഞ്ഞ ആളല്ലായിരുന്നു വിവാഹശേഷം നിഷാല്‍ ചന്ദ്രയെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. നിഷാലും കുടുംബവും സ്ത്രീധനത്തെ ചൊല്ലി തന്നെ പീഡിപ്പിച്ചിരുന്നതായും കാവ്യ ആരോപിച്ചിരുന്നു. എന്നാല്‍, കാവ്യയ്ക്ക് സിനിമയിലുള്ള ഒരു സഹതാരവുമായി അടുപ്പമുണ്ടെന്ന് നിഷാലും കുടുംബവും തിരിച്ചടിച്ചു. 
 
വിവാഹശേഷം ഏതാനും മാസങ്ങള്‍ മാത്രമാണ് നിഷാലും കാവ്യയും ഒന്നിച്ച് ജീവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടി. നിഷാലിനെ വിവാഹം കഴിച്ച ശേഷം കാവ്യ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. 
 
നിഷാലിന് ശേഷം കാവ്യയുടെ ജീവിതത്തിലേക്ക് ദിലീപ് കയറിവന്നു. മഞ്ജു വാരിയറുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. 2016 ലായിരുന്നു ദിലീപ് - കാവ്യ വിവാഹം. ഈ ബന്ധത്തില്‍ മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Kavya Madhavan age, Birthday, Cinema: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി കാവ്യ മാധവന്റെ പ്രായം എത്രയെന്നോ?