സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 8 ജൂലൈ 2024 (09:06 IST)
കറുത്ത വര്‍ഗക്കാരിയും അനുയായിയുമായ യുവതിയെ അവഗണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇത് കാണിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കറുത്തവര്‍ഗകാരിയായ സപ്പോര്‍ട്ടറെ മെന്‍ഡ് ചെയ്യാതെ സമീപത്ത് നില്‍ക്കുന്ന പ്രായമുള്ള വെളുത്തവര്‍ഗക്കാരിയെ ആശ്ലേഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. നെറ്റിസണാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാഡിസണില്‍ വച്ചാണ് സംഭവം നടന്നത്.
ബൈഡന്‍ തന്നെ പിന്തുണയ്ക്കുന്നവരോടൊപ്പം സെല്‍ഫിയെടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുകയായിരുന്നു. അടുത്ത് കറുത്തവര്‍ഗകാരിയായ യുവതി തന്റെ ഊഴം കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ യുവതിയുടെ അടുത്തുപോകാതെ ബൈഡന്‍ അടുത്തുനിന്ന വെളുത്തവര്‍ഗക്കാരിക്കരുകിലേക്ക് നീങ്ങുകയായിരുന്നു. പിന്നാലെ യുവതി അസ്വസ്ഥയാകുന്നതും വീഡിയോയില്‍ കാണാം. അതേസമയം റിപ്പോര്‍ട്ടര്‍മാര്‍ അനാവശ്യമായ വിവാദം ഉണ്ടാക്കുകയാണെന്നാണ് ബൈഡന്റെ അനുയായികള്‍ പറയുന്നത്.