ഹോളിവുഡ് നിന്ന് അടിച്ച് മാറ്റിയോ?'കല്‍ക്കി 2898 എഡി' ട്രെയിലര്‍ കണ്ട് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (09:36 IST)
പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കല്‍ക്കി 2898 എഡി' ട്രെയിലര്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ പുറത്തിറങ്ങി. 'ഡ്യൂണ്‍', 'മാഡ് മാക്സ്', 'ചില്‍ഡ്രന്‍ ഓഫ് മെന്‍', 'സ്റ്റാര്‍ വാര്‍സ്' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുമായി ട്രെയിലര്‍കളുമായി നേരത്തെ തന്നെ ഈ സിനിമയെ ആരാധകര്‍ താരതമ്യം ചെയ്തിരുന്നു. ഇപ്പോഴിതാ പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി' ക്രിസ് ഹെംസ്വര്‍ത്തിന്റെ 'തോര്‍' ഫ്രാഞ്ചൈസിയിലുള്ളവരുമായി താരതമ്യപ്പെടുത്തുന്ന സീന്‍-ബൈ സീന്‍ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്.
രണ്ട് സിനിമകളുടെയും ആക്ഷന്‍ രംഗങ്ങള്‍ തമ്മിലുള്ള സമാനതകളാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 'കല്‍ക്കി'യിലെ രംഗങ്ങള്‍ 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം'ഉള്‍പ്പെടെയുള്ള നിരവധി ഹോളിവുഡ് സിനിമകളുമായാണ് അവര്‍ താരതമ്യം ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ ആകൃഷ്ടനായ ഒരു ആരാധകന്‍ പ്രഭാസിനെ 'ഇന്ത്യന്‍ സൂപ്പര്‍ ഹീറോ' എന്ന് വിളിച്ചു.
കല്‍ക്കി 2898 എഡി മികച്ചൊരു സിനിമാറ്റിക് വാഗ്ദാനം ചെയ്യുന്നു. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത വൈജയന്തി മൂവീസാണ്.ചിത്രത്തില്‍ പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒന്നിലധികം ഭാഷകളിലായി 2024 ജൂണ്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :