അതിഥികള്‍ക്ക് രഹസ്യകോഡ്,കത്രീന- വിക്കി വിവാഹത്തിനായി ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഒരുക്കങ്ങള്‍ ഇങ്ങനെ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (10:05 IST)

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ബോളിവുഡ് താരങ്ങളും മറ്റ് വിഐപി അതിഥികളും കല്യാണത്തിന് പങ്കെടുക്കുവാനായി എത്തിക്കഴിഞ്ഞു. താരവിവാഹം ആയതിനാല്‍ പ്രത്യേകം ഒരുക്കങ്ങള്‍ തന്നെ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിയിട്ടുണ്ട്.

വിവാഹത്തിന് വരുന്ന എല്ലാ അതിഥികള്‍ക്കും ഇവന്റ് മാനേജ്മെന്റ് കമ്പനി കോഡ് നല്‍കിയിട്ടുണ്ട്. അതിഥികള്‍ക്കും ഇവന്റ് മാനേജ്മെന്റ് കമ്പനിക്കും മാത്രമേ ഈ രഹസ്യ കോഡിനെക്കുറിച്ച് അറിയൂ. ഈ കോഡ് അവര്‍ താമസിക്കേണ്ട മുറിയുടെ മുന്‍പില്‍ വെച്ചിരിക്കുന്നതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആരൊക്കെ വന്നിട്ടുണ്ട്, ആരൊക്കെയാണ് ഇവിടെ താമസിക്കുന്നത് എന്നൊന്നും അതിഥികള്‍ക്കും കണ്ടെത്താന്‍ കഴിയില്ല.


സവായ് മധോപൂരില്‍ കടുവ സഫാരിക്ക് പോകാന്‍ നിരവധി അതിഥികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബര്‍വാഡ കോട്ടയിലെ ചൗത് കാ ബര്‍വാഡയില്‍ താമസിക്കുന്ന അതിഥികള്‍ക്കായി കടുവ സഫാരിക്കുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :