അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ഡിസംബര്‍ 2021 (08:50 IST)
കങ്കണ റണൗത്ത് പൈലറ്റിന്റെ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം തേജസിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ സായുധസേന പതാകാദിനമായ ഇന്നലെയാണ് ചിത്രത്തിന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ദസ്സറ റിലീസ് ആയി 2022 ഒക്‌ടോബർ 5ന് ചിത്രം തിയേറ്ററുകളിലെത്തും.
തേജസ് ഗിൽ എന്ന കഥാപാത്രമായാണ് കങ്കണ അഭിനയിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ സേനകളില്‍ ആദ്യമായി വനിതകളെ യുദ്ധമുഖങ്ങളിലേക്ക് വിന്യസിച്ചത് വ്യോമസേനയാണ്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ ശർവേഷ് മൊവാര ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റെയാണ്.
ആര്‍എസ്‍വിപി മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.