മെഹന്ദി ചടങ്ങിന് താരങ്ങള്‍ എത്തിയത് ഇങ്ങനെ, അതിഥികള്‍ക്കായി പാട്ടുപാടി കത്രീനയും വിക്കിയും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (10:00 IST)

കത്രീന കൈഫും വിക്കി കൗശലും നാളെ വിവാഹിതരാകും.ഡിസംബര്‍ 9 ന് രാജസ്ഥാനില്‍ വെച്ചാണ് വിവാഹം. കല്യാണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ കഴിഞ്ഞദിവസം ആരംഭിച്ചു. മെഹന്ദി ചടങ്ങ് ഇതിനകം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

വിക്കിയും കത്രീനയും ചേര്‍ന്ന് മെറൂണ്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്.

നടന്‍ മെറൂണ്‍ ഷെര്‍വാണി തിരഞ്ഞെടുത്തപ്പോള്‍, പിങ്ക് നിറത്തിലുള്ള
ഫ്‌ലോറല്‍ ഡിസൈനിലുള്ള അതേ ഷേഡ് വസ്ത്രത്തിലാണ് നടിയെ കാണാനായത്.
ചടങ്ങിന്റെ അവസാനം, വിക്കിയും കത്രീനയും 'ഷീല കി ജവാനി' പോലുള്ള ബോളിവുഡ് ഗാനങ്ങള്‍ ആലപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചോരാതിരിക്കാന്‍ കത്രീനയും വിക്കിയും അതിഥികളോട് ഫോണ്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :