ജപ്പാന്‍ ഫസ്റ്റ് ലുക്ക്, പുതിയ പരീക്ഷണവുമായി നടന്‍ കാര്‍ത്തി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (17:26 IST)
നടന്‍ കാര്‍ത്തിയുടെ 25-ാമത്തെ ചിത്രം ദേശീയ അവാര്‍ഡ് നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുകനൊപ്പമാണ്.ജപ്പാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.

'ഒരു കിടിലന്‍ പയ്യന്റെ ഈ യാത്ര ആരംഭിക്കുന്നതില്‍ ആവേശമുണ്ട്! ജപ്പാന്‍ - ഇന്ത്യയില്‍ നിര്‍മ്മിച്ചത്.'-കാര്‍ത്തി കുറിച്ചു.
ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനു ഇമ്മാനുവല്‍ നായികയായി എത്തുന്നു. ജിവി പ്രകാശ് സംഗീതം ഒരുക്കുന്നു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് ഫിലോമിന്‍ രാജും നിര്‍വഹിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :