'എത്ര കണ്ടിട്ടും മതിവരുന്നില്ല, ഇനി ഒരായിരം വര്‍ഷം കൂടി ജീവിക്കട്ടെ'; മമ്മൂട്ടിയുടെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നടി കനി കുസൃതി

രേണുക വേണു| Last Modified ബുധന്‍, 18 മെയ് 2022 (14:36 IST)

പുഴുവിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് നടി കനി കുസൃതി. മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്ന് കനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ. അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി' കനി കുസൃതി പറഞ്ഞു.

നവാഗതയായ രതീന പി.ടി.യാണ് പുഴു സംവിധാനം ചെയ്തത്. സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :