'ബിരിയാണി' കണ്ടിട്ടുണ്ട്, സംവിധായകന്റെ ഫോണ്‍ മേടിച്ച് സെല്‍ഫിയെടുത് വിജയ് സേതുപതി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (11:57 IST)

നടി കനികുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ബിരിയാണി. അടുത്തിടെയാണ് കേവ് എന്ന പേരിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. തീയറ്ററുകളില്‍ റിലീസ് ചെയ്തതിനേക്കാള്‍ നല്ല പ്രതികരണം ഒ.ടി.ടി റിലീസിലൂടെ ചിത്രത്തിന് ലഭിച്ചു. ബിരിയാണി താന്‍ കണ്ടിട്ടുണ്ടെന്ന് സംവിധായകന്‍ സജിന്‍ ബാബുവിനോട് വിജയ് സേതുപതി പറഞ്ഞു.

'എന്റെ ഫോണ്‍ മേടിച്ചു വിജയ് സേതുപതി തന്നെ എടുത്ത സെല്‍ഫി.. പരിചയപ്പെട്ടപ്പോള്‍ 'ബിരിയാണി' കണ്ടിട്ടുണ്ട് എന്ന് കൂടി കേട്ടപ്പോള്‍ സന്തോഷം തോന്നി'-സജിന്‍ ബാബു കുറിച്ചു.

സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍,ശൈലജ ജല,അനില്‍ നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. യുഎഎന്‍ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :