ജൂഡ് ആന്റണി നിവിന്‍ പോളി ചിത്രത്തില്‍ രശ്മികയും വിജയ് സേതുപതിയും: വെളിപ്പെടുത്തലുമായി ജൂഡ് ആന്റണി

അഭിറാം മനോഹർ| Last Modified ബുധന്‍, 17 മെയ് 2023 (15:02 IST)
2018ന്റെ വന്‍ വിജയത്തിന് ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ഓം ശാന്തി ഓശാനയ്ക്ക് ശേഷം ഹിറ്റ് കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതിനാല്‍ തന്നെ ഓം ശാന്തി ഓശാനയുടെ പോലെ ഗംഭീര വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇക്കുറി നിവിനെ വെച്ച് ഒരു മാസ് എന്റര്‍ടൈനര്‍ ഒരുക്കാനാണ് ജൂഡ് ശ്രമിക്കുന്നത്. നിവിന്‍ ചിത്രത്തിലേക്ക് രശ്മിക മന്ദാന വിജയ് സേതുപതി എന്നിവരെ എത്തിക്കാന്‍ ശ്രമിക്കുന്നതായി ജൂഡ് ആന്റണി വെളിപ്പെടുത്തിയിരുന്നു. അതേസമയം ജൂഡ് ചിത്രമായ 2018 തിയേറ്ററുകളില്‍ വന്‍ വിജയമാണ്. ചിത്രത്തിന്റെ കളക്ഷന്‍ കഴിഞ്ഞ ദിവസം 100 കോടി പിന്നിട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :