കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 20 ജൂണ്‍ 2023 (11:37 IST)
നടന്‍ രാം ചരണ്‍ അച്ഛനായി. വിവാഹം കഴിഞ്ഞ 10 വര്‍ഷത്തിനു ശേഷമാണ് നടനും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും കുഞ്ഞ് പിറന്നത്. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹില്‍സ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
'RRR'ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കര്‍ ലഭിക്കുന്ന സമയത്ത് ഉപാസന ആറുമാസം ഗര്‍ഭിണിയായിരുന്നു.ഓസ്‌കര്‍ വേദിയില്‍ ഉപാസനയും എത്തിയിരുന്നു.