1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'Kalki 2898 AD', collection report from Kerala

കേരളത്തില്‍ നിന്നും പണം വാരിക്കുട്ടി 'കല്‍ക്കി 2898 എഡി', കളക്ഷന്‍ റിപ്പോര്‍ട്ട്

Kalki 2898, Prabhas
പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി വന്‍ വിജയമായി മാറിക്കഴിഞ്ഞു. തുടക്കത്തില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കൂടുതല്‍ ആളുകള്‍ തീയറ്ററുകളില്‍ എത്തിയപ്പോള്‍ സീന്‍ മാറി. തുടര്‍ന്ന് പോസിറ്റീവ് റിവ്യൂകള്‍ പുറത്തുവന്നു. ഇതോടെ കളക്ഷനിലും സിനിമ കുതിച്ചു. കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.
 
ഇപ്പോഴിതാ കേരളം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ സിനിമ നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജൂണ്‍ 17ന് തിയേറ്ററുകളില്‍ എത്തിയ സിനിമ ഓഗസ്റ്റ് നാലു വരെയുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് 31.5 കോടി നേടി. 39 ദിവസങ്ങളിലെ കണക്കാണിത്. തമിഴ്‌നാട്ടില്‍ നിന്ന് 42.5 കര്‍ണാടകയില്‍ നിന്ന് 70 കോടിയും സിനിമ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
സിനിമ ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ എത്തിയ വിവരം വൈജയന്തി മൂവീസ് ജൂലൈ 13 ന് അറിയിച്ചിരുന്നു. സയന്‍സ് ഫിക്ഷന്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. 
 
 
അടുത്ത ലേഖനം
വിജയ് ചിത്രത്തിൽ നായികയാവാൻ മമിത ബൈജു, 'ദളപതി 69' പുതിയ വിശേഷങ്ങൾ