വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. നടൻറെ അവസാനത്തെ സിനിമ ആയതിനാൽ വലിയ പ്രതീക്ഷകളുണ്ട് എല്ലാവർക്കും.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിൽ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സിനിമയിൽ ഒരു പ്രധാന വേഷത്തെ നടി അവതരിപ്പിക്കും എന്നാണ് കേൾക്കുന്നത്. എച്ച് വിനോദും വിജയം സിനിമയുടെ ലുക്ക് ടെസ്റ്റുകൾ ചെന്നൈയിൽ ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ലുക്ക് ടെസ്റ്റ് പൂർത്തിയായ ശേഷം ചിത്രീകരണം ആരംഭിക്കും.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേൾക്കുന്നത്.
.