തരുണിയെ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തുന്ന പാര്‍വതിയും ജയറാമും, പ്രമുഖ താരങ്ങള്‍ പങ്കെടുത്ത വിവാഹ വീഡിയോ

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 25 ജനുവരി 2023 (15:12 IST)
ജയറാമും കുടുംബവും അടുത്തിടെ പങ്കെടുത്ത ഒരു വിവാഹ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. മകന്‍ കാളിദാസും പ്രണയിനി തരിണി കലിംഗരായരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ ദിലീപും എത്തിയിരുന്നു.

തരുണിയെ ബന്ധുക്കള്‍ക്ക് പാര്‍വതിയും ജയറാമും പരിചയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാനാകുന്നു.ദിലീപിനെ കൂടാതെ പ്രഭു, സിദ്ധാര്‍ഥ്, സുന്ദര്‍ സി., വിക്രം പ്രഭു, അരുണ്‍ വിജയ് താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. കാളിദാസ് തരിണിയെ ദിലീപിനെ പരിചയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാനായി.
രജ്‌നി എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് കാളിദാസ്. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും നടന്‍ അഭിനയിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :