മമ്മൂട്ടി പറഞ്ഞു പോയി,'കണ്ണൂര്‍ സ്‌ക്വാഡ്' എപ്പോള്‍ ? വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ജനുവരി 2023 (10:35 IST)
മമ്മൂട്ടിയുടെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

'നന്‍പകല്‍ നേരത്ത് മയക്കം' എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട മമ്മൂട്ടി നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. 'കണ്ണൂര്‍ സ്‌ക്വാഡ്', 'ക്രിസ്റ്റഫര്‍', 'കാതല്‍' തുടങ്ങിയ സിനിമകളാണ് ഇനി വരാനുള്ളതെന്ന് മെഗാസ്റ്റാര്‍ പറയുന്നു.
ക്രിസ്റ്റഫര്‍ റിലീസിന് തയ്യാറായെന്നും കാതല്‍ ചിത്രീകരണം പൂര്‍ത്തിയായെന്നും തമിഴ് മാധ്യമത്തോട് മമ്മൂട്ടി പറയുന്നു.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കാം 'കണ്ണൂര്‍ സ്‌ക്വാഡ്'എന്നാണ് ആരാധകരും കരുതുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമ കൂടിയാണിത്.ദുല്‍ഖറിന്റെ

വേഫെറര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :