Kalamkaval Advance Collection: റിലീസിനു മുന്‍പേ കളങ്കാവലിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ രണ്ട് കോടിയിലേക്ക്

റിലീസ് ദിനത്തില്‍ രാവിലെ 9.30 നാണ് ആദ്യ ഷോ നടക്കുക

Kalamkaval Censoring, Mammootty in Kalamkaval, Kalamkaval Poster, Kalamkaval Release Mammootty Come Back, Kalamkaval Release Date, Kalamkaval Mammootty Psycho Role, Mammootty Smile in Kalamkaaval, Mammootty in Kalamkaaval, Mammootty Villain, Mammoott
Kalamkaval
രേണുക വേണു| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2025 (09:00 IST)

Kalamkaval: മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവല്‍' അഡ്വാന്‍സ് ബുക്കിങ്ങില്‍ നേട്ടമുണ്ടാക്കുന്നു. റിലീസിനു രണ്ട് ദിവസം കൂടി ശേഷിക്കെ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് അഡ്വാന്‍സ് സെയില്‍ രണ്ട് കോടിയിലേക്ക്. കേരളത്തില്‍ നിന്ന് മാത്രം ഒരു കോടി കടന്നു. ഡിസംബര്‍ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

റിലീസ് ദിനത്തില്‍ രാവിലെ 9.30 നാണ് ആദ്യ ഷോ നടക്കുക. കാനഡയില്‍ ഡിസംബര്‍ നാലിനു രാത്രി പ്രീമിയര്‍ ഷോ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ പ്രീമിയര്‍ ഷോ ഇല്ല. റിലീസ് ആകുമ്പോഴേക്കും ചിത്രത്തിന്റെ അഡ്വാന്‍സ് സെയില്‍ രണ്ടര കോടിയിലേക്ക് എത്തിയേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ ആറ് കോടിക്കു മുകളിലെത്താനും സാധ്യതയുണ്ട്.

പ്രീ റിലീസ് ഇവന്റില്‍ മമ്മൂട്ടി തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയതാണ് സിനിമയ്ക്കു ഹൈപ്പ് ഉയര്‍ത്തിയത്. താന്‍ പ്രതിനായക വേഷത്തിലാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ' ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്നെ ഇഷ്ടപ്പെടാനോ, എന്നോടൊപ്പം നിക്കാനോ സാധിക്കില്ല. പക്ഷെ പടം കണ്ടിറങ്ങുമ്പോള്‍ എന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ല. ഈ സിനിമയിലെ നായകന്‍ വിനായകന്‍ ആണ്. ഞാനും നായകന്‍ ആണ്, പക്ഷെ പ്രതിനായകന്‍ ആണ്,' മമ്മൂട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :