തിയേറ്റർ റിലീസിന് മുൻപെ ഒടിടി ഡീലായി, കളങ്കാവൽ എത്തുക ഈ ഒടിടി പ്ലാറ്റ്ഫോമിൽ

Kalamkaaval
അഭിറാം മനോഹർ| Last Modified ഞായര്‍, 30 നവം‌ബര്‍ 2025 (14:43 IST)
മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി സിനിമയായ കളങ്കാവല്‍ ഡിസംബര്‍ 5ന് തിയേറ്റര്‍ റിലീസാവാനിരിക്കെ സിനിമയുടെ ഒടിടി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നിയോ- നോയര്‍ ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന സിനിമ സയനൈഡ് മോഹനന്റെ ജീവിതത്തില്‍ ഇന്നും പ്രചോദനം ഉല്‍കൊണ്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ജിതിന്‍ കെ ജോസാണ് സിനിമ സംവിധാനം ചെയ്യുന്നത്.


മമ്മൂട്ടിക്കൊപ്പം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി സിനിമയില്‍ വില്ലന്‍ വേഷത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ പോസ്റ്റ് തിയേറ്റര്‍ സ്ട്രീമിങ് അവകാശം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി, വിനായകന്‍ എന്നിവരെ കൂടാതെ ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, ശ്രുതി രാമചന്ദ്രന്‍, അസീസ് നെടുമങ്ങാട്, രജീഷ വിജയന്‍, ബിജു പപ്പന്‍, ആര്‍ ജെ സൂരജ് എന്നിവരും ഭാഗമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :