കാജല്‍ അഗര്‍വാള്‍ അമ്മയാകുന്നു, കുഞ്ഞ് എത്താന്‍ ഇനി മാസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ജനുവരി 2022 (16:57 IST)

തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ അമ്മയാകാന്‍ പോകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുഹൃത്തും സംരംഭകനുമായ ഗൗതം കിച്ച്‌ലുവിനെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹം ചെയ്തത്. ഇപ്പോഴിതാ തന്റെ ആദ്യ കുഞ്ഞ് ഈ വര്‍ഷം തന്നെ എത്തുമെന്ന സൂചനകള്‍ നടി നല്‍കി.

ഗര്‍ഭിണിയായ വിവരം ആദ്യം മറച്ചുവെച്ചെങ്കിലും താരം അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഒരു പുതുവത്സര പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി പങ്കുവെച്ചിട്ടുണ്ട്.
ചിരഞ്ജീവിയ്ക്കൊപ്പം ആചാര്യയുടെ ചിത്രീകരണം നടി പൂര്‍ത്തിയാക്കി.
നാഗാര്‍ജുനയ്ക്കൊപ്പമുള്ള ദി ഗോസ്റ്റ് എന്ന ചിത്രത്തിലും കാജല്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :