1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. JSK moving to disaster

JSK Box Office Collection: സുരേഷ് ഗോപിക്ക് അടിതെറ്റി; ജാനകി വമ്പന്‍ പരാജയത്തിലേക്ക്

Janaki V vs State of Kerala Box Office: ഒരു സൂപ്പര്‍താര ചിത്രമായിട്ടു പോലും റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 50 ലക്ഷം കളക്ട് ചെയ്യാന്‍ 'ജെ.എസ്.കെ'യ്ക്കു സാധിച്ചിട്ടില്ല

Janaki V vs State of Kerala Negative Review, JSK, Suresh Gopi, JSK Movie Review, JSK Suresh Gopi, JSK Malayalam Review, JSK Social Media Reactions, Janaki vs State of Kerala Review, ജെഎസ്‌കെ റിവ്യു, സുരേഷ് ഗോപി ചിത്രം ജാനകി, ജാനകി വേഴ്‌സസ് സ്റ്റേറ്റ്
JSK Box Office Collection: ബോക്‌സ്ഓഫീസില്‍ അടിതെറ്റി സുരേഷ് ഗോപി ചിത്രം 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'. റിലീസിനു മുന്‍പുള്ള ആദ്യ തിങ്കളാഴ്ചയിലെ കളക്ഷന്‍ റിപ്പോര്‍ട്ട് ജെ.എസ്.കെയുടെ ഭാവി നിര്‍ണയിക്കുന്നതാണ്. 
 
ഒരു സൂപ്പര്‍താര ചിത്രമായിട്ടു പോലും റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 50 ലക്ഷം കളക്ട് ചെയ്യാന്‍ 'ജെ.എസ്.കെ'യ്ക്കു സാധിച്ചിട്ടില്ല. പ്രമുഖ ഓണ്‍ലൈന്‍ ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം 27 ലക്ഷമാണ് അഞ്ചാം ദിനമായ ഇന്നലെ (തിങ്കള്‍) സുരേഷ് ഗോപി ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. 
 
ചിത്രത്തിന്റെ ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 4.16 കോടിയാണ്. റിലീസ് ദിനത്തില്‍ 1.1 കോടിയും രണ്ടാം ദിനത്തില്‍ ഒരു കോടിയും കളക്ട് ചെയ്ത 'ജെ.എസ്.കെ'യ്ക്കു തുടര്‍ന്നുള്ള എല്ലാ ദിവസവും ഒരു കോടിക്ക് താഴെ മാത്രമാണ് കളക്ഷന്‍. അവധി ദിനമായ ഞായറാഴ്ചയിലെ കളക്ഷന്‍ 89 ലക്ഷത്തില്‍ ഒതുങ്ങി. 
 
ആദ്യ ഷോയ്ക്കു ശേഷം ഒട്ടേറെ നെഗറ്റീവ് അഭിപ്രായങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്. അതിനാടകീയത നിറഞ്ഞ കഥ പറച്ചിലെന്നാണ് പ്രധാന വിമര്‍ശനം. പറഞ്ഞുപഴകിയ കഥാരീതിയാണ് ചിത്രത്തിന്റേതെന്ന് നിരവധി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സുരേഷ് ഗോപിയുടെ പ്രകടനത്തെ അടക്കം പ്രേക്ഷകര്‍ വിമര്‍ശിച്ചിട്ടുണ്ട്. ലൈംഗിക പീഡനം അതിജീവിച്ച ജാനകി എന്ന പെണ്‍കുട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന നിയമപോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോടതി രംഗങ്ങളാണ് സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടവ. എന്നാല്‍ ഇവിടെയൊന്നും പ്രേക്ഷകരെ പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ ചിത്രത്തിനു സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഡേവിഡ് ആബല്‍ ഡോണോവാന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. അതേസമയം അനുപമ പരമേശ്വരന്റെ ജാനകി എന്ന കഥാപാത്രം പ്രശംസിക്കപ്പെടുന്നു. സിനിമ മോശമെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ പോലും അനുപമയുടെ കഥാപാത്രമാണ് ഏക ആശ്വാസമെന്ന് പറയുന്നു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Indian 3: ഒന്നുകൂടി ഭാഗ്യപരീക്ഷണം നടത്താൻ കമൽ ഹാസൻ-ഷങ്കർ കൂട്ടുകെട്ട്,രക്ഷകനായി രജനികാന്ത്?