അനുബന്ധ വാര്‍ത്തകള്‍
- പ്രണയിനിക്ക് വേണ്ടി ഫോട്ടോഗ്രാഫറായി കാളിദാസ് ജയറാം, ചെന്നൈയില്‍ നടനൊപ്പം തരിണി
- HBD SureshGoopi: ഈഗോ കാരണം ഫ്രണ്ട്സ് സിനിമ സുരേഷ് ഗോപി ചെയ്തില്ല, പകരം ചെയ്തത് ജയറാം: ചിത്രം ആ വർഷത്തെ ബമ്പർ ഹിറ്റായി
- ജയറാമിന്റെ ഓസ്ലര്, പ്രതീക്ഷ നല്കി സെക്കന്‍ഡ് ലുക്ക് പുറത്ത്
- ജയറാമിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സംവിധായകന് മിഥുന് മാനുവല്‍ തോമസ്,'അബ്രഹാം ഓസ്ലര്' ചിത്രീകരണം പുരോഗമിക്കുന്നു
- ഒരു കുടുംബചിത്രം ! ജയറാമിന്റെ വിശേഷങ്ങള്‍
മലയാളത്തില്‍ നിന്ന് ഇടവേള എടുത്തതാണ്,ഒന്നര വര്‍ഷത്തിനുശേഷം ജയറാം തിരിച്ചെത്തുമ്പോള്‍, വീഡിയോ
മറ്റു ഭാഷകളില്‍ സജീവമാണെങ്കിലും മലയാളത്തില്‍ ജയറാമിന്റെ സിനിമകള്‍ ഒന്നും കാണാത്തതില്‍ വിഷമത്തിലാണ് ആരാധകര്‍.2022ല്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലാണ് ജയറാമിനെ ഒടുവില്‍ മലയാളത്തില്‍ കണ്ടത്. തമിഴിലും തെലുങ്കിലും സജീവമാകുമ്പോള്‍ എന്തുകൊണ്ട് മലയാള സിനിമകള്‍ ചെയ്യുന്നില്ലെന്ന് ചോദ്യത്തിന് ജയറാം തന്നെ മറുപടി നല്കി.
മലയാളത്തില്‍ ഞാനായിട്ട് കഴിഞ്ഞ ഒന്നര വര്‍ഷമായി ഇടവേള എടുത്തിരുന്നു. നല്ലൊരു പ്രോജക്ട് ചെയ്തു തിരിച്ചു വരണം എന്നാണ് ആഗ്രഹിച്ചത്. എന്റെ കാത്തിരിപ്പ് വെറുതെയായില്ലെന്ന് ജയറാം പറഞ്ഞു. നടന് നിലവില്‍ അഭിനയിച്ചു വരുന്ന ഏബ്രഹാം ഓസ്ലര് എന്ന ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവെച്ചു.
വളരെയേറെ പ്രതീക്ഷ തരുന്ന സിനിമയാണത്, അതിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു എന്നാണ് ജയറാം പറഞ്ഞത്.