കെ ആര്‍ അനൂപ്|
Last Modified ശനി, 12 ഓഗസ്റ്റ് 2023 (15:07 IST)
ബീസ്റ്റിന് ശേഷമുണ്ടായ വിമര്‍ശനങ്ങള്‍ ജയിലര്‍ റിലീസ് വരെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ കേള്‍ക്കേണ്ടിവന്നു.എന്നാല്‍ ഇപ്പോള്‍ ജയിലര്‍ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ നടന്‍ വിജയ് നെല്‍സണിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
ബീസ്റ്റിന്റെ പരാജയത്തില്‍ പേരില്‍ തലകുനിക്കേണ്ടി വന്ന നെല്‍സണിനെ ഫോണില്‍ വിളിച്ച് വിജയ് അഭിനന്ദിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
അതിനിടെ ജയിലര്‍ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നെല്‍സണിനെ അഭിനന്ദിച്ചു.
'ജയിലര്‍ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സാറിന് വളരെ നന്ദി. എല്ലാ അഭിനന്ദനങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി സര്‍. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും നിങ്ങളുടെ വാക്കുകളില്‍ ശരിക്കും സന്തുഷ്ടരാണ്',-നെല്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു.