കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (12:10 IST)
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ നാളെ തിയറ്ററുകളില്‍ എത്തും.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. 'അണ്ണാത്തെ'റിലീസായി രണ്ടുവര്‍ഷത്തിന് ശേഷം എത്തുന്ന രജനി ചിത്രം കൂടിയാണിത്.
ബുധനാഴ്ച രാവിലെ ചെന്നൈയിലെ വീട്ടില്‍ നിന്നും ഹിമാലയത്തിലേക്ക് രജനി യാത്ര തിരിച്ചു.ജയിലര്‍ റിലീസ് സമയത്ത് രജനികാന്ത് ഹിമാലയത്തില്‍ ആയിരിക്കും നടന്‍. ജയിലര്‍ സിനിമ സംബന്ധിച്ച പ്രതീക്ഷ എന്താണെന്ന് മാധ്യമപ്രവര്‍ത്തകര്‍ രജനിയോട് ചോദിച്ചു. യാത്രയ്ക്ക് മുമ്പ് ചെന്നൈയിലെ നടന്റെ വീട്ടില്‍ മുന്നിലെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. നിങ്ങള്‍ കണ്ട് വിലയിരുത്തുവെന്നാണ് രജനി മറുപടി നല്‍കിയത്