ആത്മീയ വഴിയില്‍ രജനികാന്ത്, 'ജയിലര്‍' വിജയകരമായി പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (08:58 IST)
'ജയിലര്‍'തിയറ്ററുകളില്‍ വിജയ കുതിപ്പ് തുടരുകയാണ്. കാത്തിരിപ്പിനൊടുവില്‍ എത്തിയ രജനി ചിത്രത്തിന് നിരവധി ഹൗസ് ഫുള്‍ ഷോകളാണ് റിലീസ് ദിവസം ലഭിച്ചത്. പലയിടങ്ങളിലും തിരക്കുമൂലം എക്‌സ്ട്രാ ഷോകളും ഒരുക്കേണ്ടിവന്നു. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ കൂടി തിരിച്ചുവരവാണ് ജയിലര്‍.ബീസ്റ്റിന് കഴിയാത്തത് ജയിലറിലൂടെ തന്റെ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ സംവിധായകനായി. ഇതിനെല്ലാം ഇടയില്‍നിന്നും മാറി രജനി ആകട്ടെ ഹിമാലയത്തിലാണ്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് രജനികാന്തിന്റെ ഹിമാലയന്‍ യാത്ര. 'ലോകം ജയിലര്‍ ആഘോഷമാക്കുമ്പോള്‍ രജനികാന്ത് ആത്മീയതയുടെ പാതയിലാണ്',-എന്നാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ കുറിക്കുന്നത്.

ബുധനാഴ്ച രാവിലെയാണ് രജനി ഹിമാലയത്തിലേക്കുള്ള യാത്ര ചെന്നൈയില്‍ നിന്നും തിരിച്ചത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :