ആ പരാതി തീര്‍ത്ത് സണ്‍ പിക്‌ചേഴ്‌സ്,മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്നു,ജയിലര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 5 ഓഗസ്റ്റ് 2023 (15:04 IST)
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം പത്തിന് പ്രദര്‍ശനത്തും. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ മോഹന്‍ലാലിനെ കാണാത്തത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ആ പരാതികള്‍ക്ക് മറുപടി എന്നോണം രജനികാന്തും മോഹന്‍ലാലും ഒന്നിച്ചിരിക്കുന്ന പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

മോഹന്‍ലാലിന്റേത് അതിഥിവേഷമാണെങ്കിലും സിനിമയില്‍ ഏറെ പ്രാധാന്യമുള്ള വേഷം കൂടിയാകും ഇതൊന്നും പറയപ്പെടുന്നു.മാത്യു എന്നാണ് ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.മോഹന്‍ലാലും രജനികാന്തും ആദ്യമായാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്.

ജാക്കി ഷ്രോഫ്, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന, യോഗി ബാബു തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :