'എമ്പുരാന്‍' വൈകും, 2022ല്‍ ചിത്രീകരണം ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഏപ്രില്‍ 2022 (11:33 IST)

സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ് 'എമ്പുരാന്' വേണ്ടി. സിനിമയുടെ ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങുമെന്ന് പൃഥ്വിരാജ് തന്നെ പറയുന്നു.

ഈവര്‍ഷം ഷൂട്ടിങ് തുടങ്ങാനായിരുന്നു നിര്‍മ്മാതാക്കള്‍ നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 2022ല്‍ ചിത്രീകരണം ഉണ്ടാകില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി.2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് നടന്‍ പറയുന്നത്.എമ്പുരാന്‍ ബിഗ് ബഡ്ജറ്റ് ചിത്രം ആയിരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനും പൃഥ്വിരാജ് മറുപടി നല്‍കി.

എമ്പുരാന്‍ ബിഗ് ബഡ്ജറ്റ് ആണോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ആടുജീവിതത്തിന് ശേഷം നടന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :