'900 കല്ല്യാണ പന്തലുകള്‍ റെഡി',ഗുരുവായൂരമ്പലനടയിലേക്ക് പോകാം! ചിരിപ്പൂരം തീര്‍ക്കാന്‍ പൃഥ്വിരാജും ബേസിലും

Guruvayoor Ambalanadayil
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മെയ് 2024 (09:37 IST)
Guruvayoor Ambalanadayil
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം 'ഗുരുവായൂരമ്പലനടയില്‍' ഇന്നുമുതല്‍ തീയറ്ററുകളില്‍. മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന ചിത്രത്തിന് 900 കേന്ദ്രങ്ങളിലാണ് റിലീസ്. ഫാമിലി-കോമഡി മൂവി ആയിരിക്കും ഇത്. '900 കല്ല്യാണ പന്തലുകള്‍ റെഡി' എന്ന പോസ്റ്ററും റിലീസിനോട് അനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം എത്തിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ടീസറില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ ചിത്രത്തിലെ 'കെ ഫോര്‍ കല്യാണം' എന്ന ഗാനം പുറത്തുവിട്ടിരുന്നു.അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.മിലന്‍ ജോയ്, അരവിന്ദ് നായര്‍, അമല്‍ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിന്‍ ആര്യന്‍, സോണി മോഹന്‍, അവനി മല്‍ഹാര്‍, ഗായത്രി രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

കല്യാണത്തിനായി ഒരുക്കങ്ങള്‍ നടത്തി ആളുകളെ ക്ഷണിക്കുന്ന പൃഥ്വിരാജിനെയാണ് ട്രെയിലറില്‍ കാണാനായത് എന്നാല്‍ കല്യാണം വേണ്ടെന്ന നിലപാടിലാണ് ബേസില്‍. കല്യാണ ആഘോഷത്തിന് ഇടയില്‍ സംഭവിക്കുന്ന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :