1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Isn't Dulquer dubbing in Lucky Bhaskar?

ലക്കി ഭാസ്കറിൽ ഡബ്ബ് ചെയ്തിരിക്കുന്നത് ദുൽഖർ അല്ല?

Lucky bhaskar, Dulquer Salman
ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്കർ റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. ട്രെയിലറിൽ ദുൽഖറിന്റെ ശബ്ദമല്ല ഉള്ളത്. ഇത് ആരാധകർ ശ്രദ്ധിക്കുകയും ചെയ്തു. ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് നൽകിയ വാർത്താസമ്മേളനത്തിൽ ദുൽഖറും ഇക്കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. ഇപ്പോൾ ട്രെയിലറിൽ ഡബ്ബ് ചെയ്തിരിക്കുന്നത് ഞാനല്ല എന്നും, എന്നാൽ നിങ്ങൾ സിനിമയിൽ കാണുമ്പോൾ എന്റെ ശബ്ദം തന്നെയായിരിക്കുമെന്നും ദുൽഖർ വ്യക്തമാക്കി. 
 
'ലക്കി ഭാസ്‌കർ ചെയ്യുന്ന സമയത്ത് എനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് കാരണം ഡബ്ബിങ് ചെയ്യാൻ സാധിച്ചില്ല. ആളുകൾക്കെല്ലാം എന്റെ ശബ്ദം പരിചിതമായതുകൊണ്ട്, സിനിമയിൽ സംസാരിച്ചത് ഞാനല്ല എന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ കാണുമ്പോൾ ഒരു അസൗകര്യം അനുഭവപ്പെടും. എനിക്കും അങ്ങനെ തോന്നി. പക്ഷേ സിനിമയിൽ എന്റെ ശബ്ദം തന്നെയാവും. അതിന്റെ ഡബ്ബിങ് വർക്കുകൾ ആരംഭിച്ചു', എന്നാണ് ദുൽഖർ പറഞ്ഞത്.
 
ഇതോടെ, ദുൽഖറിന് എന്തായിരുന്നു അസുഖമെന്ന ചോദ്യം വീണ്ടും ഉയരുന്നു. ഷൂട്ടിങിനിടയിൽ വലിയ വേദന സഹിച്ചു എന്നും, ആ സമയത്ത് ഷൂട്ടിങ് നിർത്തി വയ്ക്കാം എന്ന് സംവിധായകൻ പറഞ്ഞതായും ദുൽഖർ പറഞ്ഞിരുന്നു. എന്നിട്ടും തന്നെ ബാധിച്ച അസുഖമെന്തെന്ന് ദുൽഖർ പറയുന്നില്ല. 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
എന്ത് വർത്തമാനമാണിത്, മമ്മൂക്ക എന്നോട് എന്തിനാണ് ചാൻസ് ചോദിക്കുന്നത്, ആ ചോദ്യം മോശം: യൂട്യൂബ് അവതാരകനോട് ചൂടായി ജോജു ജോർജ്