യുവ നടിമാര്‍ക്കായി ഒരു പാര്‍ട്ടി, ഒത്തുചേരല്‍ ലിസിയുടെ വീട്ടില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (15:12 IST)
എണ്‍പതുകളിലെ താരങ്ങള്‍ ഇടയ്ക്കിടെ ഒത്തു കൂടാറുണ്ട്. അത്തരം പരിപാടികളില്‍ നടി ലിസി പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ യുവ നടിമാര്‍ക്കായി ഒരു പാര്‍ട്ടി തന്നെ ഒരുക്കിയിരിക്കുകയാണ് ലിസി.
കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പാര്‍വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ യുവ നടിമാര്‍ ലിസിയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തി.

പാര്‍ട്ടി നടത്തിയതും ലിസിയുടെ വീട്ടില്‍ തന്നെയായിരുന്നു. യുവതാരങ്ങള്‍ക്ക് സിനിമ തിരക്കുകള്‍ക്കിടയില്‍ പരസ്പരം കാണാനും ഒരു അവസരമായി പരിപാടി മാറി.
സുന്ദരരായ ആളുകള്‍ക്കൊപ്പം മനോഹരമായ രാത്രി ഇന്ന് കുറിച്ചുകൊണ്ട് ആണ് കീര്‍ത്തി സുരേഷ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :