നടി കീര്‍ത്തി സുരേഷിന് വിവാഹം?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (11:45 IST)
നടി കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടി ഈ വാര്‍ത്തകളെ എല്ലാം നേരത്തെ തന്നെ തള്ളിയിരുന്നു. എന്നാല്‍ മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ മേനകയും സുരേഷും തുടങ്ങിക്കഴിഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മകള്‍ക്ക് അനുയോജ്യനായ വരനെ തേടുകയാണ് താരദമ്പതിമാര്‍. തിരുനെല്‍വേലിക്കടുത്തുള്ള തറവാട്ട് വീട്ടില്‍ കീര്‍ത്തിയും കുടുംബവും എത്തിയത് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ആണെന്നാണ് വിവരം.


കല്യാണത്തിന് കീര്‍ത്തി സമ്മതം മൂളി എന്നും വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍ എന്നും പറയപ്പെടുന്നു. വിവാഹശേഷം കീര്‍ത്തി അഭിനയം വിടുമെന്നും പറയപ്പെടുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :