13 വയസ് മുതല്‍ അത് ഞാന്‍ സഹിക്കുകയാണ്, തുറന്നടിച്ച് ഇല്ല്യാന ഡിക്രൂസ്

വെബ്ദുനിയ ലേഖകന്‍| Last Updated: ശനി, 30 നവം‌ബര്‍ 2019 (15:48 IST)
ശരീരത്തെ ഉദ്ദേശിച്ചുള്ള അപമാനങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കുമെതിരെ തുറന്നടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഇല്യാന ഡിക്രൂസ്. കൌമാരം മുതല്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും അപവാദങ്ങളും വ്യാജ പ്രചരണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം പറയുന്നു.

തുടക്കത്തില്‍ പരിഹാസങ്ങാള്‍ തന്നെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്വന്തം ശരീരത്തിന്റ് അപൂര്‍ണതകളെ ഇഷ്ടപ്പെടാനും സ്വന്തം ശരീരത്തെ സ്നേഹിക്കാനും പഠിച്ചു എന്നും ഇല്യാന പറയുന്നു. കൌമാരം ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലെ നിര്‍ണ്ണമായകമായ ഒരു ഘട്ടമാണ്. പെണ്‍ക്കുട്ടി ആണ്‍ കുട്ടികളോട് സ്വതന്ത്രമായി സംസാരിച്ചു തുടങ്ങുകയും, സ്വന്തം ശരീരത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിയുകയും ചെയ്യുന്ന ഘട്ടം.

അക്കാലത്താണ് ശരീരത്തിന്റെ പേരില്‍ ഞാന്‍ അപമാനിക്കപ്പെട്ടതും. തിരെ മെലിഞ്ഞ വ്യക്തിയാണെല്ലോ എന്ന് ആളുകള്‍ നമ്മെ ആക്ഷേപിക്കുമ്പോള്‍ പിന്നീട് ആ നിലയില്‍ തന്നെയാവും നമ്മള്‍ നമ്മുടെ ശരീരത്തെ കാണുക. നിങ്ങളുടെ ശരീരം സാധാരണ പെണ്‍ക്കൂട്ടികളുടേതുപോലെയല്ലല്ലോ എന്ന് പലരും എന്റെ അടുത്ത ചോദിച്ചിട്ടുണ്ട്.

എന്റെ ചിത്രങ്ങളില്‍ മാറ്റം വരുത്തി പ്രചരിപ്പിക്കുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ അസ്വസ്ഥത. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവതരിപ്പിക്കുന്നതിന് പകരം കുറച്ചുകൂടി ശരീരഭാരമുള്ളയാളായി എന്നെ ചിത്രീകരിക്കുമ്പോള്‍ അത് എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ് നല്‍കുന്നത്. 13 വയസുമുതല്‍ ആ കൃത്രിമ പ്രചരണം ഞാന്‍ അനുഭവിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :