ഷെയ്ന്‍ നിഗത്തിന് വിലക്കില്ല, പക്ഷേ ഏഴുകോടി നഷ്ടം നികത്തും വരെ സഹകരിക്കില്ലെന്ന് രഞ്ജിത്

വെബ്ദുനിയ ലേഖകന്‍| Last Modified ശനി, 30 നവം‌ബര്‍ 2019 (14:59 IST)
കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തെ സിനിമയില്‍നിന്നും വിലക്കിയിട്ടില്ല എന്ന് നിര്‍മ്മാതാവ് രഞ്ജിത്. രണ്ട് സിനിമകളുടെ നിര്‍മ്മണം മുടങ്ങിയതിനാല്‍ ഈ ചിത്രങ്ങള്‍ക്ക് നഷ്ടമായ ഏഴ് കോടി രൂ‍പ ലഭിക്കാതെ ഷെയിനുമായി സഹകരിക്കേണ്ടതില്ല എന്ന തീരുമാനമാണ് സംഘടന സ്വീകരിച്ചിരിക്കുന്നത് എന്ന് രഞ്ജിത് വ്യക്തമാക്കി.

കടുത്ത നിലപാട് തന്നെ ഷെയിനിനോട് സ്വീകരിക്കാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. ഷെയിനിന്റെ പ്രായം കണക്കിലെടുത്ത് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഷെയിനിന് മാത്രമല്ല ഇത്തരത്തില്‍ പെരുമാറുന്ന യുവനടന്മാര്‍ക്കുള്ള താക്കീത് കൂടിയാണ് ഇത്.

അമ്മ സംഘടന ഇടപെട്ടിട്ടും തികച്ചും നിഷേധാത്മക നിലപാടാണ് ഷെയിന്‍ സ്വീകരിച്ചത്. ഷെയിനിന്റെ അമ്മ ലൊക്കേഷനില്‍ നേരിട്ടെത്തി സിനിമയുടെ ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാന്‍ അവരെ ശ്രമം നടത്തി. കുടുംബം കൂടി ഇടപെട്ടിട്ടും ഷെയിനിന്റെ ഭാഗത്തുനിന്നും മറിച്ചൊരു നിലപാട് ഉണ്ടായില്ല. ഈ നിഷേധാതമക നിലപാട് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നും രഞ്ജിത് വ്യക്തമാക്കി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :