സ്ത്രീകള്‍ പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്നത് ബലാത്സംഗ കേസിനെ ബാധിക്കരുത് എന്ന് സുപ്രീം കോടതി

വെബ്ദുനിയ ലേഖകന്‍| Last Updated: ശനി, 30 നവം‌ബര്‍ 2019 (14:50 IST)
ഡല്‍ഹി: പതിവായി സ്ത്രി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട് എന്നത് ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന്. മാനദണ്ഡമായി മാറരുത് എന്ന് സുപ്രിം കോടതിയുടെ സുപ്രധാന വിധി. ബലാത്സം കേസിലെ പ്രതിക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

സ്ത്രീയുടെ ലൈംഗിക ശീലമോ, ലൈംഗിക ആസക്തിയോ ബലാത്സംഗ കേസുകളിലെ നിയമ നടപടിയെ സ്വാധീനിക്കരുത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജെസ്റ്റിസ് എസ് എച്ച് ബോബ്‌ഡേ, ജെസ്റ്റിസുമാരായ ആര്‍ ഗവായ്, ശ്രീകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.

ഇരയാക്കപ്പെട്ട സ്ത്രീ പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ട് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അലഹാബാദ് ഹൈക്കോടതി ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ക്രിമിനല്‍ പശ്ചത്തലമില്ല എന്ന് നിരീക്ഷിച്ച ഹൈക്കോടതി. ഇരുവരുടേതും പരസ്‌പ ബന്ധമുള്ള ബന്ധമായിരുന്നു എന്നും കണ്ടെത്തുകയായിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും പ്രതിയോട് മുസാര്‍ നഗര്‍ കോടതിയില്‍ കീഴടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :