അനുബന്ധ വാര്‍ത്തകള്‍
- ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലേ? അകത്താകുമോ? - പ്രയാഗ മാർട്ടിന് നേരെ സൈബർ ആക്രമണം
- ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യും
- ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു, മുംബൈ ഇൻഡസ്ട്രിയെ പോലെയാക്കാൻ ശ്രമമെന്ന് ഭാഗ്യലക്ഷ്മി
- പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശിനെ സന്ദർശിച്ചു, ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്
- ആവേശത്തിലെ പാട്ടിനിടെ തെറിവിളിയുമായി ശ്രീനാഥ് ഭാസി; വിമര്‍ശിച്ചും ട്രോളിയും സോഷ്യല്‍ മീഡിയ
ശ്രീനാഥ് ഭാസി നന്നായി സംസാരിക്കുന്ന പയ്യന്‍, കെട്ടിപ്പിടിച്ച് പിരിഞ്ഞു: ഭാസിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി ഓം പ്രകാശ്
മയക്കുമരുന്നുമായി നാളിതുവരെ തനിക്ക് ഒരു ബന്ധവുമില്ലെന്ന് കൊച്ചിയില്‍ ലഹരി കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓം പ്രകാശ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലെത്തിയത് സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു. നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നതാണ് തന്റെ രീതിയെന്നാണ് ഇയാൾ പറയുന്നത്. ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും നേരിൽ കണ്ടുവെന്നും ഇയാൾ പറയുന്നു.
തന്നെ കാണാനെത്തിയ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമുണ്ടെന്നും ഓംപ്രകാശ് അറിയിച്ചു. ഭാസിയെ പരിചയപ്പെട്ടു. നന്നായി സംസാരിക്കുന്ന പയ്യന്‍ ആണെന്നാണ് ഓം പ്രകാശ് പറയുന്നത്. ഷേക്ക് ഹാന്റ് നല്‍കി കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്.
അതേസമയം, കേസില്‍ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനായി. പോലീസ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയെടുത്തു. ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയതെന്ന് ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ മര്‍ട്ടിന്‍ അറിയിച്ചു. ഓം പ്രകാശ് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ഓം പ്രകാശിനെ കണ്ട ഓര്‍മ പോലുമില്ലെന്നും നടി പറഞ്ഞു.