രൺബീർ-അലിയ വിവാഹം ജനുവരി 22ന് ഉമ്മൈദ് ഭവൻ പാലസിൽ; വിവാഹക്ഷണക്കത്ത് കാണാം

രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം എന്നാണെന്ന് അറിയാനുള്ള തിടുക്കമാണ് ആരാധകർക്കുള്ളത്.

തുമ്പി എബ്രഹാം| Last Updated: ബുധന്‍, 23 ഒക്‌ടോബര്‍ 2019 (10:27 IST)
രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം എന്നാണെന്ന് അറിയാനുള്ള തിടുക്കമാണ് ആരാധകർക്കുള്ളത്. ഈ ആകാംക്ഷയ്ക്കിടയിലാണ് ഇരുവരും അടുത്തവർഷം ജനുവരി 22ന് വിവാഹിതരാകുമെന്നും ഉമൈദ് ഭവൻ പാലസിൽ വച്ചാണ് വിവാഹം നടക്കുകയെന്നുമെന്നാണ് വാർത്ത പരന്നത്. സംഭവം അറിയിച്ചുകൊണ്ട് ഒരു വിവാഹക്ഷണക്കത്ത് വരെ പുറത്തുവന്നിരുന്നു.

ഇക്കഴിഞ്ഞ ദിവസം മുംബൈ എയർപോട്ടിൽ വന്നിറങ്ങിയ അലിയയോട് ഇതേക്കുറിച്ച് നേരിട്ട് ചോദിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചോദ്യം കേട്ടതിന് പിന്നാലെ ഉറക്കെ ചിരിക്കുകയായിരുന്നു താരം. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ 'ഞാൻ എന്ത് പറയാനാണ്' എന്ന് ചോദിച്ച് നടന്നുനീങ്ങുകയായിരുന്നു.

വൈറലായ വിവാഹക്ഷണത്ത് വ്യാജമാണെന്ന് മനസ്സിലാക്കാൻ ആലിയ പറയണമെന്നില്ല, കത്തിലെ തെറ്റുകൾ തന്നെ അത് തെളിയിക്കുണ്ടെന്നതാണ് വസ്തുത. കത്തിൽ ആലിയയുടെ അച്ഛന്റെ പേര് നൽകിയിരിക്കുന്നത് മുകേഷ് ഭട്ട് എന്നാണ്. അച്ഛൻ മഹേഷ് ഭട്ടിന്റെ പേരിന് പകരം അമ്മാവന്റെ പേരാണ് ഇതിൽ കാണാൻ കഴിയുക. ആലിയയുടെ പേര് എഴുതിയിരിക്കുന്നതിൽ പോലും അക്ഷരത്തെറ്റ് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :