Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (09:31 IST)
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോൺ,
രൺബീർ കപൂർ ഷാഹിദ് കപൂർ, മലൈക അറോറ, അര്‍ജുന്‍ കപൂർ,വിക്കി കൗശൽ, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ വിരുന്നിനെത്തിയിരുന്നു. പാർട്ടിക്കിടെ കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം.
ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയിൽ, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നതെന്നാണ് ശിരോമണി അകാലിദള്‍ എംഎൽഎ മജീന്ദര്‍ സിറ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തുന്നു. നിങ്ങള്‍ക്കും അസ്വസ്ഥത തോന്നിയെങ്കില്‍ റീ ട്വീറ്റ് ചെയ്യൂ എന്നും എംഎല്‍എ ആഹ്വാനം ചെയ്തു. അതേസമയം താരങ്ങള്‍ക്ക് പിന്തുണയുമായി ആരാധകര്‍ രംഗത്തത്തെത്തി. വാസ്തവം എന്തെന്ന് അറിയാതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഒരു വിഭാഗം പറയുന്നു.
അതേസമയം മജീന്ദര്‍ സിറക്കെതിരെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ രംഗത്തത്തി. തന്റെ ഭാര്യ ആ വിരുന്നില്‍ പങ്കെടുത്തിരുന്നു. അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മിലിന്ദ് ദേവ്‌റ ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്ക് അറിയാത്ത ആളുകളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.