Last Modified ബുധന്‍, 24 ജൂലൈ 2019 (11:40 IST)
ബോളിവുഡ് യുവനടന്‍
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്നും
വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുളള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്. അതിനിടെയിലാണ് പുതിയ വാര്‍ത്ത. 2020 ഏപ്രിലിലായിരിക്കും രണ്‍ബീർ- ആലിയ വിവാഹം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്‍റെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യാനായി ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയെ ഏല്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന പുതിയ വാര്‍ത്ത. ആലിയയ്ക്കായി പ്രത്യേക വിവാഹ ലഹങ്കയായിരിക്കും സബ്യസാചി മുഖർജി ഡിസൈന്‍ ചെയ്യുന്നത്.