കണ്ടാൽ വെറുമൊരു മഞ്ഞ ബാഗ്, ആലിയയുടെ ബാഗിന്റെ വിലകേട്ട് ഞെട്ടി ആരാധകർ !

Last Updated: ബുധന്‍, 17 ജൂലൈ 2019 (13:57 IST)
ബോളീവുഡ് താരസുന്ദരിമാർ ഫാഷന്റെയും ട്രെൻഡിന്റെയും കാര്യത്തിൽ ഏറെ മുന്നിലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോരുത്തരും കയ്യിൽ കരുതാറുള്ള ഹാൻഡ് ബാഗിന് പ്രത്യേക ശ്രദ്ധ തന്നെയാണ് നൽകാറുള്ളത്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ബാഗിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

ട്രെൻഡീ സ്പോർട്‌സ് ലുക്കിലാണ് അമ്മയുമൊത്ത് ആലിയ വിമാനത്താവളത്തിൽ എത്തിയത് പർപ്പിൾ കളർ ട്രാക് സ്യൂട്ടും വൈറ്റ് സ്നീകേർസുമായിരുന്നു വേഷം. പക്ഷേ ആളുകളുടെ ശ്രദ്ധ പോയത് ആലിയയുടെ കയ്യിലെ മഞ്ഞ ബാഗിലേക്കാണ് ഇംഗ്ലിഷ് ഫാഷൻ ഡിസൈനർ എന്യ ഹിൻഡ്മാർക്കിന്റെ കളക്ഷനിൽന്നുമുള്ളതാണത്രേ ഈ ബാഗ്

2350 അമേരിക്കൻ ഡോളറാണ് ഈ ബാഗിന്റെ വില. അതായത് ഏകദേശം 1,61,480 രൂപ ഈ ഡിസൈനിലുള്ള ബാഗുകൾ വളരെ കുറച്ച് മാത്രമാണ് വിൽപ്പനക്കുള്ളത് അതണ്ണ്് വലിയ വിലക്ക് കാരണം. കണ്ടാൽ വെറുമൊരു മഞ്ഞ ബാഗ്, ഇത്രയധികം വിലയോ ? എന്ന് ആരായാലും ചോദിച്ചുപോകും. പക്ഷേ ട്രെൻഡിയായിരിക്കാൻ പണം ചിലവാക്കാൻ ഒട്ടും മടിയില്ലാത്തവരാണ് ബോളിവുഡ് താരങ്ങൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :