അനുബന്ധ വാര്‍ത്തകള്‍
- പടയപ്പ ചിത്രീകരണസമയത്ത് കുട്ടിയായിരുന്നു, ഇന്ന് രജനി ചിത്രത്തില്‍ പാടിയ ആള്, പ്രശസ്ത സംഗീത സംവിധായകന്റെ മകളെ മനസ്സിലായോ ?
- ദൃശ്യം 2 വില്‍ അടക്കം താടി വേണമെന്ന് വാശിപിടിച്ചത് മോഹന്‍ലാല്‍; താടിയെടുക്കാന്‍ മോഹന്‍ലാലിന് താല്പര്യമില്ല ! കാരണം ഇതാണ്
- അധികമാരും കാണാത്ത ചിത്രം, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അജിത്തും ശാലിനിയും, സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറല്‍
- പ്രേക്ഷകര്‍ വെറുക്കുന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു; ഹോമോസെക്ഷ്വല്‍ ആണോയെന്ന് ആരാധകര്‍, 'പുഴു'വില്‍ മെഗാസ്റ്റാര്‍ അതിക്രൂരന്‍
- ദിലീപ് ഇല്ലാതെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാവ്യ,മീനാക്ഷിയോട് വിശേഷങ്ങള്‍ ചോദിച്ച് സുരേഷ് ഗോപി, വീഡിയോ
വിവാദമായി കന്യാസ്ത്രീയുടെ ചുംബനം; 'ഹോളി വൂണ്ട്' ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു, പ്രമേയം സ്വവര്‍ഗ ലൈംഗികത
വിവാദങ്ങള്‍ക്ക് തിരികൊളുത്തി 'ഹോളി വുണ്ട്' സിനിമയുടെ ട്രെയ്‌ലര്‍. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്. സ്വവര്‍ഗാനുരാഗിയായ കന്യാസ്ത്രി മറ്റൊരു സ്ത്രീയെ ലൈംഗികാസക്തിയോടെ ചുംബിക്കുന്ന ട്രെയ്ലറിലെ രംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള അടിച്ചമര്‍ത്തപ്പെട്ട രണ്ട് സ്ത്രീകളുടെ പ്രണയമാണ് സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. പോള്‍ വിക്ലിഫ് ആണ് തിരക്കഥ. ജാനകി സുധീര്‍, അമൃത വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മടവൂരാണ് ക്യാമറ.